സ്വാവലംബൻ ഇൻഷ്വറൻസ് പദ്ധതിയെക്കുറിച്ച് കൂടുതലറിയാൻ വായിക്കുക
==================പ്രധാന സവിശേഷത:-
സാമൂഹ്യ
നീതി വകുപ്പുമായും വികലാംഗ ശാക്തീകരണ വകുപ്പുമായും ചേർന്ന് ന്യൂ ഇൻഡ്യ
അഷ്വറൻസ് കമ്പനി വികലാംഗർക്കായി ആരംഭിച്ച അഭിമാനകരമായ ആരോഗ്യ ഇൻഷ്വറൻസ്
പദ്ധതി.
പദ്ധതി ആരംഭിച്ച തീയ്യതി: 2nd October 2015
പദ്ധതി ആരംഭിച്ച തീയ്യതി: 2nd October 2015
ലക്ഷ്യം:-
അന്ധത, കാഴ്ചക്കുറവ്, കുഷ്ഠരോഗാനന്തര അവസ്ഥ, കേൾവി തകരാർ, ചലന വൈകല്യം, ബുദ്ധിമാന്ദ്യം മാനസികരോഗം തുടങ്ങിയ, വൈകല്യങ്ങൾ നേരിടുന്ന വികലാംഗർക്കു താങ്ങാനാവുന്ന ചിലവിൽ ആരോഗ്യ ഇൻഷുറൻസ് ലഭ്യമാക്കുന്നതിനായി...
വികലാംഗരുടെ മൊത്തത്തിലുള്ള ആരോഗവും ജീവിത സ്വാസ്ഥ്യവും വർദ്ധിപ്പിക്കുക.

മുഖ്യസവിശേഷതകൾ:-
■12 മാസങ്ങൾ നീളുന്ന കാലയളവിൽ 2ലക്ഷം രൂപയാണ് ഇൻഷുറൻസ് ആയി ലഭിക്കുക.
■ആനുകൂല്യത്തിന് അർഹതയുള്ള കുടുബാംഗങ്ങളുടെ എണ്ണം 1+3, അതായത് വൈകല്യം ഉള്ള വ്യക്തി മുഖ്യ അംഗമായിക്കൊണ്ട് 4 പേർ വരെ.
■വികലാംഗത്വമുള്ള
ആൾ 18 വയസിൽ താഴെയുള്ള ആളാണെങ്കിൽ പേരന്റിനൊ അല്ലെങ്കിൽ നിയമപ്രകാരമുള്ള
രക്ഷകർത്താവിനോ കൂടി പദ്ധതി പ്രകാരം ഇൻഷുറൻസ് പരിരക്ഷ ലഭിക്കും.
■പ്രായപരിധി 0 മുതൽ 65 വയസ്സ് വരെ.
■പ്രപ്പോസൽ ഫോറത്തിലെ പ്രസ്താവന പ്രകാരം കുടുംബ വാർഷിക വരുമാനം 3 ലക്ഷം രൂപയിൽ അധികമില്ലാത്ത വികലാംഗർക്ക് ലഭ്യമാണ്.
■ മുൻകൂർ വൈദ്യപരിശോധന ആവശ്യമില്ല.
■ ഒരു വ്യക്തി/കുടുംബത്തിന് 357 രൂപയുടെ പ്രീമിയം അടവ്. (ടാക്സ് ഉൾപ്പെടെ)
■
വികലാംഗത്വമുള്ളയാൾക്ക് കറക്ടീവ് തെറാപ്പിക്ക് ഔട്ട് പേഷ്യന്റ് ചികിത്സാ
ചിലവിനിത്തിൽ 10,000 രുപ വരെ വാർഷിക കവറേജ്. ബുദ്ധിമാന്ദ്യമോ
മനോവൈകല്യമുള്ളവരോ ആണെങ്കിൽ 3000 രൂപ വരെ ഔട്ട് പേഷ്യന്റ ചികിത്സാ
ചിലവിനായി ലഭിക്കും.
■ മുൻപുണ്ടായിരുന്ന
രോഗാവസ്ഥയേയും ഒഴിവാക്കുന്നില്ല. പക്ഷേ മുൻപുണ്ടായിരുന്ന തകരാറുകൾ
ശരിയാക്കുന്നതിനുള്ള ശസ്ത്രക്രിയകൾക്കു ഇൻഷുറൻസ് സ്ഥാപനത്തിന്റെ മുൻകൂർ
അനുമതി നേടിയിരിക്കണം.
■ ഹോസ്പിറ്റലിൽ കിടക്കുന്നതിനു മുൻപും ശേഷവും ഉണ്ടാകുന്ന ചിലവുകൾക്കും പരിധികൾക്കു വിധേയമായി കവറേജ് ലഭിക്കും.
■ ബാക്കിയുള്ള വ്യവസ്ഥകൾ standard New India Flexi Floater Group Mediclaim പോളിസി അനുസരിച്ചായിരാക്കും.
■ ഈ പദ്ധതിയുടെ പരിധിയിൽ ഒന്നിലധികം വികലാംഗത്വമുള്ളവരും സെറിബ്രൽ പാൾസി,ഓട്ടിസം മുതലായവ ബാധിച്ചവരും വരുന്നതല്ല.
പ്രീമിയം:-
താഴെ കൊടുത്തിരിക്കുന്ന പട്ടിക അനുസരിച്ച്.
■ലഭിക്കുന്ന തുക : 2 ലക്ഷം രൂപ.
■ഇൻഷുറൻസ് പരിധിയിൽ വരുന്നവർ: വികലാംഗത്വമുള്ള വ്യക്തി, ഭാര്യ/ഭർത്താവ് , രണ്ടു കുട്ടികൾ.
■പദ്ധതി: കിടന്നു ചികിത്സയും ഔട്ട് പേഷ്യന്റ് ചികിത്സയും.
■പ്രീമിയം:- 3100 രൂപ. (സേവന നികുതിയും ബാധകം)
ഇൻഷ്വർ ചെയ്യുന്ന വ്യക്തിയിൽ നിന്നും പ്രീമിയത്തിന്റെ പത്തു ശതമാനം മാത്രമേ ഈടാക്കുകയുമുള്ളൂ.
ഈ പദ്ധതിയിൽ ചേരുന്നതിനുള്ള നടപടിക്രമം:-
കൃത്യമായി
പൂരിപ്പിച്ച് ഒപ്പിട്ട പ്രപ്പോസൽ ഫോറത്തോടൊപ്പം 355 രൂപ (310 രൂപ
പ്രീമിയം, 45 രൂപ സർവ്വീസ് ടാക്സ്), പദ്ധതിയിൽ അംഗമാകേണ്ട ആളുകള്
ഒരോരുത്തരുടേയും രണ്ടു വീതം പാസ്പോർട്ട് സൈസ് ഫോട്ടോ,
1995 ലെ PWD ആക്ട് പ്രകാരമുള്ള വികലാംഗ സർട്ടിഫിക്കറ്റ്, ഏതെങ്കിലും സാധുതയുള്ള ഐഡന്റിറ്റി കാർഡ് (ഉദാ: ഇലക്ഷൻ ഐഡന്റിറ്റി കാർഡ്, ആധാർ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്), ബാങ്ക് വിവരങ്ങൾ (ഉദാ: അക്കൗണ്ട് നമ്പർ, ബാങ്കിന്റെ പേര്, IFSC കോഡ്, കഴിയുമെങ്കിൽ ക്യാന്സല്ഡ് ചെക്കിന്റെ ഒരു കോപ്പിയും).

ഇൻഷുറൻസ് കവർ പ്രയോജനപ്പെടുത്തുന്നവിധം:-
രോഗികൾക്കു പണം കൊടുക്കാതെ ചികിത്സ തേടാൻ കഴിയും വിധം ആശുപത്രികളുടെ ഒരു ശൃംഖല 'ന്യൂ ഇൻഡ്യ' രൂപപെടുത്തുന്നതാണ്. ഈ ശൃംഖലയ്ക്കു പുറത്ത് ചികിത്സ വേണമെങ്കില് TPA യുടെ മുൻകൂർ അനുമതി വാങ്ങേണ്ടതാണ്. പക്ഷേ ഹോസ്പിറ്റലിൽ കിടന്നുള്ള അടിയന്തിര ചികിത്സ വേണ്ടി വരുന്ന സാഹചര്യങ്ങളിൽ മുൻകൂർ അനുമതി ആവശ്യമല്ല.

ഈ
പോളിസി അതിൽ ചേരുന്നതിനു മുൻപ് നിലവിലുണ്ടായിരുന്ന തകരാറിനേയും കവർ
ചെയ്യുന്നുണ്ട്. പക്ഷേ അത്തരം തകരാറിനുള്ള ചികിത്സ അനുമതിയുള്ള ആശുപത്രി
ശൃംഖലയിലേ സാധിക്കൂ എന്നു മാത്രമല്ല TPA യുടെ മുൻകൂർ അനുമതിയും
വാങ്ങേണ്ടതുമുണ്ട്. (ഇവിടെ തകരാർ എന്നു സൂചിപ്പിക്കുന്നത് വികലാംഗത്വം
ഉണ്ടാവാൻ കാരണമായ അവസ്ഥയേയോ അസുഖത്തേയോ ആണ്).
ഇൻഷുറൻസ്
കവർ ലഭിക്കുന്നതിനായി ക്ലെയിം ചെയ്യുന്ന സമയത്ത് 1995 ലെ PWD
നിയമപ്രകാരമുള്ള വികലാംഗ സർട്ടിഫിക്കേറ്റ് TPA യ്ക്കു സമർപ്പിക്കേണ്ടതാണ്.
[{TPA എന്നാൽ Third Party Administrator. ഇൻഷുറൻസ് കമ്പനിക്കു വേണ്ടി ക്ലെയിമുകൾ പരിഗണിക്കുന്നതും പണമുൾപ്പെടാത്ത സൗകര്യങ്ങൾ ഏർപ്പാടു ചെയ്യുന്നതും TPA ആണ്. Vidal Health എന്ന സ്ഥാപനമാണ് നമ്മുടെ, ദക്ഷിണ മേഖലയുടെ ചുമതലയുള്ള TPA}]

പരാതി പരിഹാര സംവിധാനം:
ഇൻഷ്വർ
ചെയ്യപ്പെട്ട ഒരാൾക്ക് എന്തെങ്കിലും പരാതിയുണ്ടെങ്കിൽ ന്യൂ ഇൻഡ്യയുടെ ഒരു
നോമിനേറ്റഡ് വ്യക്തിയെ സമീപിക്കാവുന്നതാണ്. പരാതിയുള്ളവർ അതിൽ
തൃപ്തികരല്ലെങ്കിൽ വികലാംഗ ശാക്തീകരണ വകുപ്പിലെ (Department for
Empowerment of Persons with Disabilities) നോമിനേറ്റഡ് വ്യക്തിക്ക് തന്റെ
പരാതി കൈമാറാവുന്നതാണ്.
അത്തരം പരാതികൾ വികലാംഗ ശാക്തീകരണ വകുപ്പിന്റേയും ന്യൂ ഇൻഡ്യയുടേയും TPA യുടേയും ഒരോ പ്രതിനിധികൾ അടങ്ങുന്ന കമ്മറ്റി പരിഗണിക്കുന്നതായിരിക്കും.
അത്തരം പരാതികൾ വികലാംഗ ശാക്തീകരണ വകുപ്പിന്റേയും ന്യൂ ഇൻഡ്യയുടേയും TPA യുടേയും ഒരോ പ്രതിനിധികൾ അടങ്ങുന്ന കമ്മറ്റി പരിഗണിക്കുന്നതായിരിക്കും.
പണമുൾപ്പെടാത്ത ക്ലെയിമുകൾ സെറ്റിൽ ചെയ്യുന്നതിനുള്ള നടപടി ക്രമം:-
Name of TPA:
West Zone ; MDIndia Healthcare Services (TPA) Pvt. Ltd.
Toll Free: 1800-233-1166, 1800-233-4505.
West Zone ; MDIndia Healthcare Services (TPA) Pvt. Ltd.
Toll Free: 1800-233-1166, 1800-233-4505.
North Zone; Raksha TPA Pvt Ltd
Toll Free: 1800-180-1444
Toll Free: 1800-180-1444
South Zone; Vidal Health TPA
Toll Free: 1800-425-8885
Toll Free: 1800-425-8885
East Zone; Medicare TPA Services Pvt Ltd
Toll Free: 1800-345-3339 / 1800-345-3322
Toll Free: 1800-345-3339 / 1800-345-3322
നോഡൽ ഓഫീസ് —310400: ബന്ധപ്പെടാനുള്ള നമ്പർ :
No comments:
Post a Comment